പാലക്കാട്: കാലോചിതമായ തീരുമാനമെടുത്ത എ.വി.ഗോപിനാഥിന്റെ മാതൃക ഇനിയും നിരവധി കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുമെന്നാണ് മനസിലാക്കുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ പറഞ്ഞു. രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിന് എല്ലാ മതനിരപേക്ഷ ജനാധിപത്യവാദികൾക്കും ഒന്നിച്ച് അണിനിരക്കാൻ കഴിയണം. അതിന് സഹായകമായ തീരുമാനം അദ്ദേഹം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. ജനതാത്പര്യമോ, സമൂഹ്യ പ്രതിബദ്ധതയോ ഇല്ലാത്ത വ്യക്തിതാത്പര്യങ്ങളിൽ അധിഷ്ഠിതമായ ആൾക്കൂട്ടമായി കോൺഗ്രസ് മാറികഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |