തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റ് വാങ്ങാത്ത മുൻഗണനാ കാർഡ് ഉടമകളുടെ കണക്കെടുക്കാൻ മന്ത്രി ജി.ആർ. അനിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കിറ്റ് വാങ്ങാത്തവർക്ക് മുൻഗണനാ കാർഡിന് അർഹതയുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും.
കിറ്റ് വിതരണം ഇന്നത്തോടെ അവസാനിക്കും. സെപ്തംബർ മുതൽ കിറ്റ് വിതരണം തുടരണമോ എന്ന കാര്യത്തിൽ അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടാകും. കൊവിഡ് വ്യാപനം കുറയുന്നതു വരെ കിറ്റ് നൽകണമെന്ന നിലപാടാണ് ഭക്ഷ്യവകുപ്പിനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |