കോഴിക്കോട് : വ്യാപനം രൂക്ഷമാണെങ്കിലും ജില്ലയ്ക്ക് ആശ്വാസമായി കൊവിഡ് രോഗികളുടെ എണ്ണം ഇന്നലെ കുറഞ്ഞു. 1916 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 36 പേരുടെ ഉറവിടം വ്യക്തമല്ല. 1869 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ എട്ട് പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 10470 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലായിരുന്ന 2404 പേർ കൂടി രോഗമുക്തി നേടി. 18.69 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതുവരെ 30845 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. പുതുതായി വന്ന 8716 പേർ ഉൾപ്പടെ 95160 പേർ നിരീക്ഷണത്തിലാണ് . മരണം 2128 ആയി.
ഉറവിടം വ്യക്തമല്ലാത്തവർ
ചക്കിട്ടപ്പാറ 1, ചെക്ക്യാട് 2, ചെറുവണ്ണൂർ 1, എടച്ചേരി 3, ഫറോക് 2, കടലുണ്ടി 1, കോഴിക്കോട് 1, കുന്നുമ്മൽ 1, നാദാപുരം 8, ഒളവണ്ണ 1, പേരാമ്പ്ര 3, പെരുമണ്ണ 1, പുതുപ്പാടി 3, രാമനാട്ടുകര 1, തൂണേരി 1, വളയം 1, വാണിമേൽ 1, വേളം 4.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 367, അരിക്കുളം 26, അത്തോളി 21, ആയഞ്ചേരി 6, അഴിയൂർ 14, ബാലുശ്ശേരി 25, ചക്കിട്ടപ്പാറ 27, ചങ്ങരോത്ത് 14, ചാത്തമംഗലം 19, ചെക്ക്യാട് 7, ചേളന്നൂർ 20, ചേമഞ്ചേരി 13, ചെങ്ങോട്ടുകാവ് 13, ചെറുവണ്ണൂർ 4, ചോറോട് 14, എടച്ചേരി 19, ഏറാമല 15, ഫറോക്ക് 24, കടലുണ്ടി 44, കക്കോടി 17, കാക്കൂർ 5, കാരശ്ശേരി 10, കട്ടിപ്പാറ 11, കാവിലുംപാറ 2, കായക്കൊടി 8, കായണ്ണ 4, കീഴരിയൂർ 25, കിഴക്കോത്ത് 17, കോടഞ്ചേരി 8, കൊടിയത്തൂർ 27, കൊടുവള്ളി 35, കൊയിലാണ്ടി 64, കൂടരഞ്ഞി 8, കൂരാച്ചുണ്ട് 17, കൂത്താളി 10, കോട്ടൂർ 21, കുന്ദമംഗലം 47, കുന്നുമ്മൽ 32, കുരുവട്ടൂർ 8, കുറ്റ്യാടി 8, മടവൂർ 6, മണിയൂർ 15, മരുതോങ്കര 11, മാവൂർ 17, മേപ്പയ്യൂർ 14, മൂടാടി 39, മുക്കം 33, നാദാപുരം 15, നടുവണ്ണൂർ 18, നൻമണ്ട 16, നരിക്കുനി 12, നരിപ്പറ്റ 1, നൊച്ചാട് 14, ഒളവണ്ണ 66, ഓമശ്ശേരി 6, ഒഞ്ചിയം 10, പനങ്ങാട് 18, പയ്യോളി 21, പേരാമ്പ്ര 18, പെരുമണ്ണ 6, പെരുവയൽ 9, പുറമേരി 10, പുതുപ്പാടി 13, രാമനാട്ടുകര 9, തലക്കുളത്തൂർ 80, താമരശ്ശേരി 29, തിക്കോടി 6, തിരുവള്ളൂർ 14, തിരുവമ്പാടി 56, തൂണേരി 3, തുറയൂർ 16, ഉള്ള്യേരി 60, ഉണ്ണികുളം 56, വടകര 42, വളയം 5, വാണിമേൽ 9, വേളം 6, വില്യാപ്പള്ളി 14.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |