കോഴിക്കോട്: മലബാർ കലാപ പോരാളികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്നു നീക്കം ചെയ്യാനുള്ള ഐ.സി.എച്ച്.ആർ നീക്കത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാഭിമാൻ യാത്ര നടത്തി.
ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ സ്വാഭിമാൻ യാത്രയുടെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി വി. വസീഫിന് പതാക കൈമാറി ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി എ.പ്രദീപ്കുമാർ നിർവഹിച്ചു. മലബാർ സമരം സ്വാതന്ത്ര്യ സമരം എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു യാത്ര. രക്തസാക്ഷി മണ്ഡപ പരിസരത്ത് ചേർന്ന സമാപനയോഗം സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എൽ.ജി ലിജീഷ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം പി.കെ.അജീഷ് സംസാരിച്ചു. ജില്ലാ സെക്രട്ടറി വി. വസീഫ് സ്വാഗതം പറഞ്ഞു. പിങ്കി പ്രമോദ്, ടി.മുരളീധരൻ, എം.വി.നീതു, ആർ.ഷാജി, എം.പ്രശോഭ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |