കാട്ടാക്കട: മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്നതിനാൽ നെയ്യാർ ഡാമിലെ ജലനിരപ്പ് ക്രമീകരിച്ചു. വനമേഖലയിൽ മഴ തുടരുന്നതിനാൽ വിവിധ മേഖലകളിൽ കൃഷിയിടങ്ങളിൽ നേരിയ തോതിൽ വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്. നെയ്യാർ അണക്കെട്ടിൽ ജലനിരപ്പ് ഇപ്പോൾ 83.83 മീറ്ററാണ്.കഴിഞ്ഞ ദിവസം ഇത് 83.81 മീറ്റർ ആയിരുന്നു.
അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 84.750 മീറ്റർ ആണ്. 0.2 സെന്റീമീറ്ററിന് താഴെയെ ഒറ്റ ദിവസം കൊണ്ട് ജല നിരപ്പ് കൂടിയിട്ടുള്ളൂ. നെയ്യാർ ഡാമിലെ നാല് ഷട്ടറുകളും പത്തു സെന്റീമീറ്റർ വീതമാണ് ഉയർത്തി ക്രമീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |