കൊച്ചി: കൊവിഡ് വന്ന ശേഷം ഒരു ഡോസ് കോവിഷീൽഡ് വാക്സിനെടുത്തവർക്ക് ശക്തമായ പ്രതിരോധശേഷിയുണ്ടാകുമെന്ന് പഠനം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 1500 പേരിൽ ക്ലിനിക്കൽ ഇമ്മ്യൂണോളജിസ്റ്റായ ഡോ. പദ്മനാഭ ഷേണായിയാണ് പഠനം നടത്തിയത്.
'ഹൈബ്രിഡ് ഇമ്മ്യൂണിറ്റി" എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. രോഗം വരാതെ രണ്ട് ഡോസ് എടുത്തവരേക്കാളും 30 ഇരട്ടി പ്രതിരോധശേഷി ഇവർക്ക് ലഭിക്കുന്നുണ്ടെന്ന് ഡോ. ഷേണായി പറഞ്ഞു.
രോഗാനന്തരം ഒറ്റ ഡോസ് വാക്സിനിലൂടെ തന്നെ ശരീരത്തിന് വൈറസിനെ കീഴടക്കാനുള്ള ശേഷി ലഭിക്കും. രണ്ടാം ഡോസിന്റെ ആവശ്യവുമില്ല. ദീർഘനാളത്തേക്ക് പ്രതിരോധശേഷിയുമുണ്ടാകും.
രോഗ പ്രതിരോധക്കണക്ക്
ആന്റി ബോഡികളുടെ എണ്ണം
ഒരു ഡോസ് എടുത്തവർ: 20
രോഗം ബാധിച്ചവർക്ക് : 87
രണ്ട് ഡോസ് എടുത്തവർ : 322
രോഗാനന്തരം ഒരു ഡോസ് : 11,144
3 കോടി വാക്സിൻ ലാഭിക്കാം
രോഗം ബാധിച്ചവർക്ക് ഒരു ഡോസ് മതിയാകുമെന്നതിനാൽ മൂന്നു കോടിയോളം വാക്സിൻ ഡോസുകൾ ലാഭിക്കാനാകും.
- ഡോ. പദ്മനാഭ ഷേണായി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |