ഗുരുവായൂർ: ക്ഷേത്ര കലകളിലോ, ക്ഷേത്ര ആചാരങ്ങളിലോ ജാതിയുടെ അംശമുണ്ടെങ്കിൽ തുടച്ചു മാറ്റാനായി കൂട്ടായി പ്രവർത്തിക്കാമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ഗുരുവായൂർ ദേവസ്വത്തിന്റെ അഷ്ടമിരോഹിണി സാംസ്കാരിക സമ്മേളനം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അതിന് സമൂഹത്തിന്റെ മുഴുവൻ പിന്തുണയും വേണം. വിവാദമുണ്ടാക്കാനല്ല ഇത് പറയുന്നത്. സമവായത്തിലൂടെ ഇത്തരം കാര്യങ്ങൾക്ക് ഉത്തരം കണ്ടെത്തണം.
ദേവസ്വം മന്ത്രി എന്ന നിലയിൽ ഞാൻ പോകുന്ന സ്ഥലങ്ങളിൽ ഉയർന്നുവരുന്ന രണ്ട് ചോദ്യങ്ങളിൽ ഒന്ന് തമിഴ്നാട്ടിൽ സ്ത്രീകൾ ക്ഷേത്രങ്ങളിൽ പൂജ ചെയ്യുന്നതാണ്. രണ്ടാമത്തേത് ശബരിമലയിൽ മേൽശാന്തി നിയമനത്തിന് യോഗ്യത മലയാള ബ്രാഹ്മണർക്കുമാത്രമോ എന്നത് സംബന്ധിച്ചാണ്. മാറ്റം വിവാദത്തിലൂടെയല്ല സമന്വയത്തിലൂടെയേ സാദ്ധ്യമാകൂ.
ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് അദ്ധ്യക്ഷനായിരുന്നു. ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്കാരം തുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥിന് മന്ത്രി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |