മുക്കം: മലബാർ കലാപത്തിലെ രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്നു നീക്കാനുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് സമിതിയുടെ നിർദ്ദേശം തള്ളണമെന്ന് തോട്ടക്കാട് ചേർന്ന എ.ഐ.വൈ.എഫ് യുവജന കൺവെൻഷൻ ആവശ്യപ്പെട്ടു.
കൺവൻഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.പി.ബിനൂപ് ഉദ്ഘാടനം ചെയ്തു. മനോജ് കൂറപ്പൊയിൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ തിരുവമ്പാടി മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ.മോഹനൻ, കാരശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ഷാജികുമാർ, കാരശ്ശേരി പഞ്ചായത്ത് അംഗം എം.ആർ. സുകുമാരൻ, എൻ.വത്സൻ, പി.കെ.രതീഷ്, സൂരജ് ലാൽ, സിജോ രാജു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |