കൊട്ടാരക്കര: മുൻ എം.പിയും പി.എസ്.സി ചെയർമാനും കേരളകൗമുദി പത്രാധിപസമിതി അംഗവുമായിരുന്ന പരേതനായ എം.കെ.കുമാരന്റെ ഇളയ സഹോദരിയും മേൽക്കുളങ്ങര റീനാ ഭവനിൽ കെ.പ്രഭാകരന്റെ (റിട്ട. കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട്) ഭാര്യയുമായ കെ. ലളിതാംബിക (80, റിട്ട. അദ്ധ്യാപിക, ഉമ്മന്നൂർ സെന്റ് ജോൺസ് എച്ച്.എസ്.എസ്) നിര്യാതയായി. ദീർഘകാലം എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര താലൂക്ക് യൂണിയൻ വനിതാസംഘം സെക്രട്ടറിയായിരുന്നു. ശ്രീനാരായണ ഗുരു ദർശനങ്ങളുടെ പ്രചാരകയും പ്രഭാഷകയുമായിരുന്നു. സംസ്കാരം നടത്തി. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി എന്നിവർ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ചു.
മക്കൾ: റീന ബാബുരാജ്, റീത്ത പ്രഭ (അദ്ധ്യാപിക, അഞ്ചാലുംമൂട് ഗവ.എച്ച്.എസ്.എസ്), പ്രവീൺ പ്രഭ. മരുമക്കൾ: അഡ്വ. ബാബുരാജ്, സന്തോഷ് വിജയരാഘവൻ (വാരണപ്പള്ളി കുടുംബാംഗം), ദിവ്യ പ്രവീൺ (ശ്രീഗോകുലം മെഡിക്കൽ കോളേജ്). മരണാനന്തര കർമ്മങ്ങൾ സെപ്തംബർ 5ന് രാവിലെ 8ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |