പാരീസ് : പ്രൊഫഷണൽ കരിയറിലാദ്യമായി ബാഴ്സലോണയുടേത് അല്ലാത്ത ഒരു കുപ്പായത്തിൽ കളിക്കാനിറങ്ങി ലയണൽ മെസി.ഈ മാസമാദ്യം മാസം ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയിലെത്തിയിരുന്ന മെസി ഇന്നലെയാണ് ഫ്രഞ്ച് ലീഗിൽ അരങ്ങേറിയത്. റെയിംസിനെതിരായ മത്സരത്തിൽ പ്രിയ സുഹൃത്തും ബാഴ്സ മുൻ സഹതാരവുമായിരുന്ന നെയ്മർക്കു പകരക്കാരനായി 66–ാം മിനിട്ടിലാണു മെസി കളത്തിലിറങ്ങിയത് . ആദ്യ കളിയിൽ ഗോളടിക്കാൻ മെസിക്ക് കഴിഞ്ഞില്ലെങ്കിലും മത്സരത്തിൽ പി.എസ്.ജി 2-0ത്തിന് ജയിച്ചിരുന്നു. ഫ്രഞ്ച് യുവതാരം കിലിയൻ എംബാപ്പെയാണ് രണ്ടുഗോളുകളും നേടിയത്. എംബാപ്പെ രണ്ടാം ഗോൾ നേടിയതിന് പിന്നാലെയാണ് മെസിയെ കളത്തിലേക്ക് ഇറക്കിയത്. 30–ാം നമ്പർ ജഴ്സിയിലാണ് മെസി പന്തുതട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |