തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഓപ്പറേഷൻസ് വിഭാഗം മേധാവിയായി എക്സിക്യുട്ടിവ് ഡയറക്ടർ ജി.പി. പ്രദീപ് കുമാറിനെ നിയമിച്ചു. നേരത്തെ മെയിന്റനൻസ് ആന്റ് വർക്സിന്റെ ചുമതലയാണ് പ്രദീപ്കുമാർ വഹിച്ചിരുന്നത്. ഓപ്പറേഷൻസ് വിഭാഗം തലവനായിരുന്ന എക്സിക്യുട്ടിവ് ഡയറക്ടർ ആർ. ചന്ദ്ര ബാബുവിനെ മെയിന്റനൻസ് ആന്റ് വർക്സ് മേധാവിയാക്കി. ജനറൽ മാനേജർ (ടെക്നിക്കൽ), മെക്കാനിക്കൽ എൻജിനിയർ (ചീഫ് ഓഫീസർ), ബോർഡ് സെക്രട്ടറി, എക്സിക്യുട്ടിവ് അസിസ്റ്റന്റ് ടു സി.എം.ഡി എന്നീ ചുമതലകളും ആർ. ചന്ദ്രബാബുവിനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |