തിരുവനന്തപുരം: പാസഞ്ചർ ട്രെയിനുകൾ ആരംഭിക്കുക, സീസൺ ടിക്കറ്റുകൾ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി റെയിൽവേ ഡിവിഷൻ ഓഫീസ് പടിക്കൽ ധർണ നടത്തി. ഹ്രസ്വദൂരയാത്രക്കാർക്ക് റിസർവേഷൻ ഒഴിവാക്കുക, കൊല്ലം -കന്യാകുമാരി മെമു, കൊല്ലം -തിരുവനന്തപുരം പാസഞ്ചർ, മുംബയ് -കന്യാകുമാരി ജയന്തി ജനത എന്നി ട്രെയിനുകൾ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നിർമ്മൽകുമാർ അദ്ധ്യക്ഷനായി. കൺവീനർ ജെ.ഗോപകുമാർ, റസലുദ്ദീ.എൻ.എ, കെ.ആർ.രഘുനാഥൻ, സന്തോഷ്, വിനീഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |