ഗുരുവായൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് ആഘോഷങ്ങളില്ലായിരുന്നെങ്കിലും ശ്രീകൃഷ്ണജയന്തിയായ ഇന്നലെ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ഓൺലൈനിൽ ബുക്ക് ചെയ്തവർക്കു പുറമെ കിഴക്കേനടയിൽ ദീപസ്തംഭത്തിന് സമീപത്തുനിന്ന് തൊഴാനും വൻ തിരക്കാണ് അനുഭവപ്പെട്ടത്.
രാവിലെയും ഉച്ചകഴിഞ്ഞും മേളത്തിന്റെ അകമ്പടിയിൽ കാഴ്ചശീവേലിയും രാത്രി വിളക്കെഴുന്നള്ളിപ്പും നടന്നു. വൈകിട്ട് മണലൂർ ഗോപിനാഥിന്റെ ഓട്ടൻതുള്ളലും തുടർന്ന് കലാമണ്ഡലം ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ കഥകളിയും അരങ്ങേറി. രാത്രി കൃഷ്ണനാട്ടം കളിയിലെ അവതാരംകളിയും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |