ഹരിപ്പാട്: ഒന്നരവർഷം മുമ്പ് മാല മോഷ്ടിച്ച കേസിൽ കൃഷ്ണപുരം പെരിങ്ങാല മാരൂർ പാറ പടീറ്റതിൽ മുഹമ്മദ് അൻവർ ഷാ (22)യെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. 2020 ഫെബ്രുവരിയിലാണ് കുമാരപുരം പൊത്തപള്ളി വടക്ക് ചെന്നാട്ട് കോളനിയിൽ അനിയന്റെ ഒരു പവൻ തൂക്കംവരുന്ന മാല മോഷ്ടിച്ചത്. നിരവധി കേസുകളിൽ പ്രതിയായ അൻവർഷാ തുടർന്ന് ഏറെക്കാലമായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കഴിഞ്ഞദിവസം കായംകുളം ഗവൺമെന്റ് ആശുപത്രിക്ക് സമീപം നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കായംകുളം ഡിവൈഎസ്. പി അലക്സ് ബേബിയുടെ നിർദ്ദേശപ്രകാരം ഹരിപ്പാട് സി.ഐ സംജിത്ത് ഖാൻ, എസ്.ഐമാരായ ഗിരീഷ്, ഹുസൈൻ, എ. എസ്.ഐ യേശുദാസ് സി.പി.ഓമാരായ പ്രേംകുമാർ, നിഷാദ്, ശ്രീനാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |