SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.34 PM IST

ആരും 'അന്യര'ല്ല, വാക്സിനാണ് മുഖ്യം!

vaccination
അന്യസംസ്ഥാന തൊഴിലാളികൾക്കായി കൊല്ലം എ.ആർ ക്യാമ്പിൽ ഇന്നലെ നടത്തിയ വാക്സിനേഷൻ ക്യാമ്പിൽ പങ്കെടുത്തവർ

 അന്യസംസ്ഥാന തൊഴിലാളികൾക്കായി മെഗാ വാക്സിനേഷൻ ക്യാമ്പ്

കൊല്ലം: അന്യസംസ്ഥാന തൊഴിലാളികൾക്കായി ആരോഗ്യവകുപ്പിന്റെയും തൊഴിൽവകുപ്പിന്റെയും നേതൃത്വത്തിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് നടത്തി. ജില്ലയിൽ ഇന്നലെ നാലിടങ്ങളിലായിരുന്നു ക്യാമ്പ്. നാലായിരത്തോളം അന്യസംസ്ഥാന തൊഴിലാളികൾ വാക്സിൻ സ്വീകരിച്ചു.

ഇവയിലേറെയും ആദ്യ ഡോസ് ആയിരുന്നു. പൊലീസ്, തൊഴിൽ വകുപ്പ് എന്നിവർ സംയുക്തമായി പ്രാദേശിക സഹായത്തോടെ തൊഴിലുടമകളുടെയും തൊഴിലാളികളുടെയും പട്ടിക തയ്യാറാക്കുകയും തിരിച്ചറിയൽ രേഖകൾ പരിശോധിക്കുകയും ചെയ്‍തതിന് ശേഷമാണ് വാക്സിനേഷൻ നടപടികൾ തുടങ്ങിയത്. മിക്കവർക്കും സ്പോട്ട് രജിസ്ട്രേഷനാണ് നടത്തിയതെങ്കിലും ചില തൊഴിലുടമകൾ സ്ലോട്ട് രജിസ്‌ട്രേഷനും പൂർത്തീകരിച്ചിരുന്നു.

ഇന്ന് ഏഴിടങ്ങളിൽ ഇവർക്കായി ക്യാമ്പ് നടത്തും. 35,000 വാക്സിനുകളാണ് ഇന്ന് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. മറ്റുള്ളവർക്കും ആവശ്യമെങ്കിൽ വാക്സിൻ നൽകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

ഇന്ന് ക്യാമ്പ് നടക്കുന്ന കേന്ദ്രങ്ങൾ

 അഞ്ചൽ സാമൂഹികാരോഗ്യ കേന്ദ്രം

 പുനലൂർ താലൂക്ക് ആശുപത്രി

 നെടുങ്ങോലം രാമറാവു ആശുപത്രി

 കലയ്‌ക്കോട് സാമൂഹികാരോഗ്യ കേന്ദ്രം

 ചടയമംഗലം കുടുംബാരോഗ്യ കേന്ദ്രം

 നിലമേൽ സാമൂഹികാരോഗ്യ കേന്ദ്രം

 കുളക്കട സാമൂഹികാരോഗ്യ കേന്ദ്രം

ഇന്നത്തേക്ക് ഷെഡ്യൂൾ ചെയ്ത വാക്സിനുകളുടെ എണ്ണം: 35,000

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, COVID VACCINATION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.