തിരുവനന്തപുരം: സ്പൈസസ് പ്രൊഡ്യൂസർ കമ്പനി ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിനെ ആദരിച്ചു. എജ്യൂക്കേഷൻ ആപ്പായ പ്രാണ ഇൻസൈറ്റിന്റെ ഫ്രാഞ്ചൈസി എസ്.പി.സി ചെയർമാൻ എൻ.ആർ. ജെയ്മോൻ, ശ്രീജേഷിന് നൽകിയാണ് ആദരിച്ചത്. ഒപ്പം, ഒരുലക്ഷം രൂപയും മെമന്റോയും ശ്രീജേഷിന് സമ്മാനിച്ചു.
എസ്.പി.സിക്കും കുറഞ്ഞ ചെലവിൽ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ഒരുക്കുന്ന പ്രാണ ഇൻസൈറ്റിനും ഒപ്പം പ്രവർത്തിക്കുമെന്നും ഹോക്കിയിലെ അറിവും അനുഭവസമ്പത്തും വരുംതലമുറയ്ക്ക് പ്രാണ ഇൻസൈറ്റ് ടാലന്റ് അക്കാഡമിയിലൂടെ പങ്കുവയ്ക്കുമെന്നും ശ്രീജേഷ് പറഞ്ഞു.
ജോലിയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച എസ്.പി.സിയുടെ ജില്ലാ കോ-ഓർഡിനേറ്റർമാരായ സുഗിത, രേഷ്മ, ബേബി നിഷാദ് എന്നിവർക്ക് കമ്പനി സമ്മാനമായി നൽകുന്ന സ്വിഫ്റ്റ് കാറിന്റെ താക്കോൽ പി.ആർ. ശ്രീജേഷ് കൈമാറി. എസ്.പി.സി മാനേജിംഗ് ഡയറക്ടർ റിയാസ് കടവത്ത്, ഡയറക്ടർ സുമി ജെയ്മോൻ, സി.ഇ.ഒ പി.പി. മിഥുൻ, ജനറൽ മാനേജർ ജോസഫ് ലിജോ, അഡ്വൈസർ കെ.എൻ. സതീഷ് തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |