തൃശൂർ: 25 വയസിന് മുകളിലുള്ള വാർദ്ധക്യമുള്ള ശാരീരിക വൈകല്യമുള്ളവർക്കായി പാരാ മാസ്റ്റേഴ്സ് ഗെയിംസ് ഫെഡറേഷൻ ഇന്ത്യയും ഫിസിക്കലി ചാലഞ്ച്ഡ് ആൾ സ്പോർട്സ് അസോസിയേഷൻ കേരളയും സംയുക്തമായി പ്രഥമ പാരാ മാസ്റ്റേഴ്സ് നാഷ്ണൽ ഇൻഡോർ ഗെയിംസ് സെപ്തംബർ 1 മുതൽ 3 വരെ തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയം, അക്വാട്ടിക് കോംപ്ലക്സ് എന്നിവിടങ്ങളിലായി നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഒന്നിന് രാവിലെ 10ന് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ അദ്ധ്യക്ഷത വഹിക്കും. സെപ്തംബർ 3ന് വൈകീട്ട് 3ന് സമാപനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അറുപതിൽപരം കായികതാരങ്ങൾ പങ്കെടുക്കും. ഗെയിംസിൽ ബാഡ്മിന്റൺ, ഷൂട്ടിംഗ്, പവർലിഫ്റ്റിംഗ്, ടേബിൾ ടെന്നീസ് എന്നീ കായിക ഇനങ്ങളിൽ മത്സരിക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ ജപ്പാൻ കൻസായിൽ നടക്കുന്ന വേൾഡ് മാസ്റ്റേഴ്സ് ഗെയിംസിനായി ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കും. കിഷോർ എ.എം, ബിന്നി ഇമ്മട്ടി, ജോയ് വർഗീസ്, ടി.ടി. ജെയിംസ് , അഡ്വ. അജിത് ബാബു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |