തൃശൂർ: പാലപ്പിള്ളി മേഖലയിൽ രണ്ട് തോട്ടം തൊഴിലാളികൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ സർക്കാരിന്റെ അനാസ്ഥയുമുണ്ടെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാർ. ഒരു വർഷത്തിനിടെ ആറുപേർ കൊല്ലപ്പെട്ട മേഖലയിലെ പാലപ്പിള്ളി റേഞ്ചിൽ റേഞ്ച് ഓഫീസർ ഇല്ലാതായിട്ട് മാസങ്ങളായി. പുതിയ റേഞ്ച് ഓഫീസറെ നിയമിക്കാത്തത് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ അനാസ്ഥയാണ്. ആക്രമണ വിവരം അറിയിച്ചിട്ടും വനപാലകർ സ്ഥലത്തെത്താൻ വൈകിയത് റേഞ്ചിൽ നാഥനില്ലാത്ത അവസ്ഥകൊണ്ടാണ്. കാട്ടാനകൾ ഇറങ്ങുമ്പോൾ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന കാര്യത്തിൽ വനംവകുപ്പ് പൂർണ്ണ പരാജയമാണെന്നും അഡ്വ. കെ.കെ. അനീഷ്കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |