SignIn
Kerala Kaumudi Online
Tuesday, 19 October 2021 8.41 AM IST

തിരുവനന്തപുരം കോർപ്പറേഷനിൽ തിരുകിക്കയറ്റൽ വ്യാപകം, പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകളിൽ രാഷ്‌ട്രീയ സ്വാധീനത്താൽ വിലസുന്നത് നിരവധി പേർ

arya-rajendran

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ജെ.പി.എച്ച് നഴ്സുമാർക്ക് പുറമെ ശുചീകരണ തൊഴിലാളികളും തസ്തിക മാറി ജോലി ചെയ്യുന്നതായി ആക്ഷേപം. രാഷ്ട്രീയ പ്രേരിതമായാണ് ശുചീകരണ തൊഴിലാളികളെ നഗരസസഭയിലെ മെയിൻ ഓഫീസുകളിൽ വിന്യസിച്ചിരിക്കുന്നതെന്നും ആരോപണമുണ്ട്. 100ൽ അധികം തൊഴിലാളികളാണ് ഇത്തരത്തിൽ തസ്തിക മാറി ജോലി ചെയ്യുന്നത്. നഗരസഭയിലെ ഓഫീസ് അസിസ്റ്റന്റ് തസ്തിക, വിവിധ പ്രൊജക്ടുകളുടെ അറ്റൻ‌‌ഡർമാർ, വിവധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെ അറ്റൻ‌‌ഡർമാർ, ഹെൽത്ത് വിഭാഗം എന്നിവിടങ്ങളിലാണ് നിലവിൽ ഇവരെ നിയോഗിച്ചിരിക്കുന്നത്.

1300 ശുചീകരണ തൊഴിലാളികളാണ് തിരുവനന്തപുരം നഗരസഭയിലുള്ളത്. നഗരസഭയുടെ കഴിഞ്ഞ വാർഷിക ഭരണ റിപ്പോർട്ടിൽ പറഞ്ഞതനുസരിച്ച് 803 സ്ഥിരം തൊഴിലാളികൾ, 398 തുമ്പൂർമുഴി തൊഴിലാളികൾ, 99 താത്കാലിക ജീവനക്കാർ‌ എന്നതാണ് കണക്ക്. രേഖകളിൽ ഇവരുടെ പേരും തസ്തികയും ശുചീകരണ തൊഴിലാളികളെന്നാണ്. എന്നാൽ അവരുടെ ജോലി മേയർ ഓഫീസിലും സോണൽ ഓഫീസിലും മറ്റും മറ്റൊരു തസ്തികയിലാണ്. പി.എസ്.സി വഴി റിപ്പോർട്ട് ചെയ്യപ്പെടേണ്ട ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് ഒഴിവിൽ പോലും ഇത്തരത്തിലുള്ളവരെ തിരുകിക്കയറ്റിയിരിക്കുന്നെന്നും ആക്ഷേപമുണ്ട്. ഇതേക്കുറിച്ചുള്ള പരാതികൾ തദ്ദേശ വകുപ്പിൽ എത്തിയെങ്കിലും അവ ഫയലിൽ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്.

രാഷ്ട്രീയ സ്വാധീനത്തിന്റെ പിൻബലത്തിലുള്ള ഇത്തരം പ്രവണതകൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ നഗരത്തിലെ മാലിന്യ നീക്കം അവതാളത്തിലാകുമെന്ന കാര്യം ഉറപ്പാണ്.

നിലവിൽ നഗരസഭയിലുള്ള ശുചീകരണ തൊഴിലാളികൾ

 ആകെ - 1300 തൊഴിലാളികൾ

 സ്ഥിരം തൊഴിലാളികൾ - 803

 തുമ്പൂർമുഴി തൊഴിലാളികൾ - 398

 താത്കാലിക തൊഴിലാളികൾ - 99

മാലിന്യനീക്കം കാര്യക്ഷമമല്ല

കണ്ടീജന്റ്സ് തൊഴിലാളികളെ ഇത്തരത്തിൽ വിന്യസിച്ചിരിക്കുന്നതിനാൽ നഗരത്തിൽ മാലിന്യനീക്കം കാര്യക്ഷമമായി നടക്കുന്നില്ല. പല വാർഡുകളിലും മാലിന്യം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ഇനി 150 താത്കാലിക തൊഴിലാളികളെ കൂടി പുതുതായി നിയമിച്ചാലേ മാലിന്യനീക്കം സുഗമമായി നടത്താൻ സാധിക്കൂവെന്ന് മേയർ ആര്യാ രാജേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഈ തസ്തികയിലുള്ളവരെ ജോലിക്കിറക്കാതെ പുതിയ തൊഴിലാളികളെ എടുക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന ചോദ്യവും ഉയരുന്നുണ്ട്.

മാനദണ്ഡങ്ങൾ മാറ്റിനിറുത്തി വിന്യാസം

തൊഴിലാളികളെ തസ്തിക മാറ്റി വിന്യസിക്കുന്നത് അവരുടെ മേലധികാരികളായ ഹെൽത്ത് ഓഫീസറോ ഇൻസ്പെക്ടറോ അറിയുന്നില്ല. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ‌പേഴ്സൻ, മേയർ എന്നിവർ പോലും ഈ മാറ്റും അറിയുന്നില്ലെന്നത് ചട്ടവിരുദ്ധമാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: THIRUVANANTHAPURAM CORPORATION, LAST GRADE SERVANTS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.