കൊച്ചി: ഫോർട്ട്കൊച്ചി ലോർഡ്സ് എഫ്.എ കൊച്ചിയിലേക്ക് തിരഞ്ഞെടുക്കുന്നതിനായുള്ള സെലക്ഷൻ ട്രയൽസ് വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. അണ്ടർ 10, അണ്ടർ 12, വിഭാഗം കുട്ടികൾക്ക് വെള്ളിയാഴ്ചയും അണ്ടർ 14, അണ്ടർ 16 വിഭാഗത്തിന് ശനിയാഴ്ചയുമാണ് ട്രയൽ നടക്കുന്നത്. എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള ഡോ. അംബേദ്കർ സ്റ്റേഡിയത്തിൽ രാവിലെ 10 മുതൽ മൂന്ന് വരെയാണ് ട്രയൽസ് നടക്കുന്നത്. ഫുട്ബാൾ കിറ്റും വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും 48 മണിക്കൂർ മുൻപെടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കൊണ്ടുവരണം. അഡ്മിഷൻ ഫീസ് 100. വിവരങ്ങൾക്ക് : 9745537788 , 8089929979 . വെബ്സൈറ്റ് :www.lordsfakochi.academy.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |