കോട്ടയം: ട്രാവൻകൂർ സിമന്റ്സിലെ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ 30 ദിവസത്തിനുള്ളിൽ പലിശ സഹിതം നൽകിയില്ലെങ്കിൽ ജപ്തി ചെയ്ത് ഈടാക്കാൻ ഡെപ്യൂട്ടി ലേബർ കമ്മിഷണറുടെ ഉത്തരവ്. 2019 ൽ വിരമിച്ച 10 ജീവനക്കാരാണ് പരാതി നൽകിയത് . വിഷയത്തിൽ മനുഷ്യാവകാശ കമ്മിഷൻ അടക്കം ഇടപെട്ടിരുന്നു. ഇതുവരെയും അനുകൂല നിലപാട് സ്വീകരിക്കാൻ കമ്പനി തയ്യാറാകാഞ്ഞതോടെയാണ് ജീവനക്കാർ ഡെപ്യൂട്ടി ലേബർ കമ്മിഷണറെ സമീപിച്ചത്. 2020 ഏപ്രിലിനു ശേഷം വിരമിച്ച ജീവനക്കാരുടെ പി.എഫ് വിഹിതവും അടച്ചിട്ടില്ലെന്നും ജീവനക്കാർ പരാതിപ്പെടുന്നു. കമ്പനി വക സ്ഥലം വിറ്റ് പണം നൽകാമെന്നു പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |