ഒറ്റപ്പാലം: വൺ ബ്രിഡ്ജ് മീഡിയ ഫിലിം സൊസൈറ്റി ലോഹിതദാസിന്റെ സ്മരണയ്ക്കായി ഇന്റർനാഷണൽ ഓൺലൈൻ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ഷോർട്ട് ഫിലിം (ജനറൽ), ഷോർട്ട് ഫിലിം (പ്രവാസി), മ്യൂസിക് വീഡിയോ എന്നീ മൂന്ന് കാറ്റഗറിയിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
മൂന്ന് വിഭാഗങ്ങളിലായി 30ലധികം അവാർഡുകളും ഒപ്പം 50,000 രൂപയുടെ ക്യാഷ് പ്രൈസും ട്രോഫികളും നൽകും. പ്രശസ്ത നടനും സംവിധായകനുമായ മധുപാൽ ആണ് ജൂറി ചെയർമാൻ. സൃഷ്ടികൾ അയക്കേണ്ട അവസാന തീയതി സെപ്തംബർ 15 ആണെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ജി.കെ. ഒറ്റപ്പാലം അറിയിച്ചു. ഫോൺ: 9633228800, 9048121533.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |