SignIn
Kerala Kaumudi Online
Saturday, 20 April 2024 6.12 AM IST

നുവാൽസ് ഡിജി ലോക്കറിൽ

nuals

കൊച്ചി: നാഷണൽ അക്കാഡമിക് ഡെപ്പോസിറ്ററി ഡിജിലോക്കർ സംവിധാനത്തിൽ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് ഉൾപ്പെടുത്തിയ ആദ്യത്തെ ദേശീയ നിയമ സർവകലാശാല എന്ന പദവി നുവാൽസിനു ലഭ്യമായി. 2020 ൽ എൽ.എൽ.ബി, എൽ.എൽ.എം പരീക്ഷയിൽ നുവാൽസിൽ നിന്ന് വിജയിച്ച വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റാണ് പുതിയ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നത്. സർവകലാശാല വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ ലഭ്യമാകും. മറ്റു ബാച്ചുകളുടെ സർട്ടിഫിക്കറ്റുകളും സെപ്തംബർ മാസത്തോടെ ലഭ്യമാകും. കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി വേഗത്തിൽ നടപ്പാക്കിയ നുവാൽസിനെയും അതിനു നേതൃത്വം നൽകിയ പരീക്ഷ കൺട്രോളർ ഡോ. ജി.ആശയെയും കേന്ദ്രസർക്കാർ അഭിനന്ദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, NUALS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.