ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജയസൂര്യ നായകനാകുന്നു. മാമാങ്കത്തിന് ശേഷം കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത് കഴിഞ്ഞ ദിവസം ജയസൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ചാണ്. നിഷാദ് കോയയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. എൻ.എം. ബാദുഷയാണ് പ്രോജക്ട് ഡിസൈൻ. പൃഥ്വിരാജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത റോബിൻഹുഡ് എന്ന ചിത്രത്തിൽ ജയസൂര്യ ഒരു സുപ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്. മൾട്ടിസ്റ്റാർ ചിത്രമായ ട്വന്റി ട്വന്റിയിൽ ഒരു ഗാനരംഗത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |