സംവിധായകനും ഛായാഗ്രാഹകനും ചിത്രസംയോജകനുമായ മഹേഷ് നാരായണൻ ബോളിവുഡിലേക്ക്. ഫാന്റം ഹോസ്പിറ്റൽ എന്ന ചിത്രം സംവിധാനം ചെയ്താണ് ബോളിവുഡ് പ്രവേശം നടത്തുക. ആരോഗ്യരംഗത്തെ ചൂഷണത്തെപ്പറ്റി പറയുന്ന ത്രില്ലറായിരിക്കും ഫാന്റം ഹോസ്പിറ്റൽ. തൽവാർ, റാസി, ബദായി ഹോ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച പ്രീതി ഷഹാനിയാണ് നിർമ്മാതാവ്. ആകാശ് മൊഹിമനും മഹേഷ് നാരായണനും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. എഴുത്തുകാരൻ ജോസി ജോസഫ് സഹ നിർമ്മാതാവാണ്.