മണ്ണാർക്കാട്:നടമാളിക റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.സി.പി പ്രതിഷേധ സമരം. താലൂക്ക് ആശുപത്രിയിലേക്കും ടൗണിലേക്കും ഗർഭിണികൾ ഉൾപ്പെടെയുള്ള സാധാരണക്കാർ ഗതാഗതത്തിന് റോഡ് പൊട്ടിപ്പൊളിഞ്ഞ് ദുരവസ്ഥയിലായിട്ട് കാലങ്ങളായി.
റോഡ് ഗതാഗതയോഗ്യമാക്കി മാറ്റാൻ നഗരസഭയുടെ ഭാഗത്ത് നിന്ന് അടിയന്തര നടപടി ഉണ്ടാകാത്തതിനെ തുടർന്നായിരുന്നു എൻ.സി.പി പ്രതിഷേധ സമരം. നടമാളിക റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കിൽ തുടർന്നും സമരങ്ങളും മുനിസിപ്പാലിറ്റി ഉപരോധം പോലുള്ള കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു കൊണ്ട് മണ്ണാർക്കാട് ബ്ലോക്ക് പ്രസിഡന്റ് സദക്കത്തുള്ള പടലത്ത് പറഞ്ഞു.
എൻ.സി.പി മണ്ണാർക്കാട് മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ഹസ്സൻ കോയ അദ്ധ്യക്ഷനായി. പി.സി. ഹൈദരാലി, റിയാസ്, പ്രിൻസ് രാധാകൃഷ്ണൻ, വിജയകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |