SignIn
Kerala Kaumudi Online
Friday, 19 April 2024 11.25 AM IST

സ്‌കൂട്ടറും ഓട്ടോടാക്സിയും ഇടിച്ച് 2 പേർക്ക് പരിക്ക്

acci

ഇരിട്ടി : ഉളിക്കൽ പുറവയൽ ആരോഗ്യ കേന്ദ്രത്തിനു മുമ്പിൽ ഓട്ടോ ടാക്സിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. പുറവയൽ ഫാമിലി ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവത്തക അജിഷ, ഭർത്താവ് മുഹമ്മദ് റൗഫ് എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. ഭർത്താവിനോടൊപ്പം ഹെൽത്ത് സെന്ററിലേക്ക് പോകവേ ഇവർ സഞ്ചരിച്ച സ്‌കൂട്ടറിനെ ഓട്ടോ ടാക്സി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോടാക്സി ഓവുചാലിലും മതിലിലും ഇടിച്ചാണ് നിന്നത്. ഓട്ടോ ടാക്സിയുടെ മുൻവശം പൂർണമായും തകർന്നു. പരിക്കേറ്റ അജിഷയെയും ഭർത്താവിനെയും ആദ്യം ഇരിട്ടിയിലെ സ്വകാര്യആശുപത്രിയിലും പിന്നീട് കണ്ണൂർ ചാലയിലെ സ്വകാര്യആശുപത്രിയിലേക്കും മാറ്റി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, ACCIDENT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.