കണ്ണൂർ: ലോക്ക്ഡൗൺ കാലത്ത് പുറത്തിറങ്ങിയ പടുവ പയ എന്ന തമിഴ് മ്യൂസിക്കൽ ആൽബം യൂട്യൂബിൽ തരംഗം തീർത്ത് വൈറലാകുന്നു. ടി. അഗസ്റ്റിൻ രചിച്ച് ബെൻ ഇ. മോഹൻ സംഗീതം നൽകിയ ഗാനത്തിന് ആസ്വാദകർക്കിടയിലും സമൂഹമാദ്ധ്യമങ്ങളിലും വൻസ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
ജ്വാല ജ്വൽ എന്ന മലയാളി കോളേജ് വിദ്യാർത്ഥിനിയാണ് ഗാനങ്ങൾ ആലപിച്ചത്. ഗാനരംഗത്തിൽ തമിഴ് പെൺകുട്ടിയായി വേഷമിട്ടതും ജ്വാല തന്നെ. ഒപ്പം സിനിമാ മേക്കപ്പ് രംഗത്ത് ശ്രദ്ധേയനായ പ്രദീപ് വിതുരയുമുണ്ട്.
വിതുരയാണ് ഇതിന്റെ ലൊക്കേഷൻ. ഛായാഗ്രഹണത്തിനൊപ്പം ഈ ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും അരുണേഷ് ശങ്കർ ആണ് നിർവ്വഹിച്ചിരിക്കുന്നത്. മൂഗിൾ ഊസൈ എന്ന യു ട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. ഈണം കൊണ്ടും ദൃശ്യപ്പൊലിമ കൊണ്ടും വ്യത്യസ്തത പുലർത്തുന്ന ഈ ആൽബം മാസ് എന്റർടെയിൻമെന്റ്സ് ആണ് നിർമ്മിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |