കോട്ടയം: നഗരസഭ സെക്രട്ടറിക്കും ഉദ്യോഗസ്ഥർക്കുമെതിരെ രൂക്ഷവിമർശനവുമായി നഗരസഭ വൈസ് ചെയർമാൻ ബി.ഗോപകുമാർ. സെക്രട്ടറിയും ഉദ്യോഗസ്ഥരും കൗൺസിൽ നിർദേശങ്ങൾ അനുസരിക്കുന്നില്ലെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ചകളാണ് ഉണ്ടാകുന്നതെന്നും വൈസ് ചെയർമാൻ കൗൺസിൽ യോഗത്തിൽ ആരോപിച്ചു. നഗരസഭ ഓഫീസ് ഗേറ്റ് തുറക്കാൻ സാധിക്കുന്നില്ലെന്നും ജനററേറ്റർ കേടായിട്ട് ദിവസങ്ങളായി. സെക്യൂരിറ്റിക്കാർക്ക് മഴ നനയാതെ ഇരിക്കാനുള്ള കെട്ടിടം നവീകരിക്കാൻ കൗൺസിൽ തീരുമാനിച്ച് ഫിനാൻസ് കമ്മിറ്റി അംഗീകാരം നൽകിയിട്ടും നടപ്പാക്കിയിട്ടില്ല. നിർദേശങ്ങൾ നടപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ ഭരണസമിതിക്ക് സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലെന്നും പ്രതിപക്ഷ കൗൺസിലർ അഡ്വ ഷീജ അനിൽ പറഞ്ഞു.