വൈക്കം : കള്ള് വ്യവസായം സംരക്ഷിക്കുക, ദുര പരിധി എടുത്തുകളയുക, ട്രോഡി ബോർഡ് പ്രവർത്തനം ആരംഭിക്കുക, വിദേശമദ്യഷാപ്പുകൾ പുതിയത് അനുവദിക്കാതിരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് മദ്യ വ്യവസായ തൊഴിലാളി ഫേഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി വൈക്കം എക്സൈസ് ഓഫീസ് പടിക്കൽ നടത്തിയ ധർണ്ണ എ.ഐ.ടി.യു.സി വർക്കിംഗ് കമ്മിറ്റി അംഗം ഡി. രഞ്ജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി പി എസ് പുഷ്ക്കരൻ, നേതാക്കളായ സുഭാഷ്, ബിനിഷ്, കെ.പി. നടരാജൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |