SignIn
Kerala Kaumudi Online
Friday, 27 May 2022 8.37 PM IST

പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിൽ ലീഗ് ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്‌മ

iuml
മുക്കാളി ടൗണിൽ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ ചരിത്രകാരൻ എം.സി. വടകര ഉദ്ഘാടനം ചെയ്യുന്നു

വടകര: 'ചരിത്രത്തിന്റെ അപനിർമ്മിതിക്കെതിരെ" എന്ന മുദ്രാവാക്യവുമായി മുസ്‌ലിം ലീഗ് പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ തീർത്തു. മലബാർ സമര രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽ നിന്ന് നീക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം.

ലീഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി മുക്കാളി ടൗണിൽ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം ചരിത്രകാരൻ എം.സി.വടകര നിർവഹിച്ചു. കെ.അൻവർ ഹാജി അദ്ധ്യക്ഷത വഹിച്ചു. പി.ബാബുരാജ് (കോൺഗ്രസ്), വി.പി.പ്രകാശൻ (ആർ.എം.പി.ഐ), പ്രദീപ് ചോമ്പാല (കേരള കോൺഗ്രസ് ജേക്കബ് ), ഹാരിസ് മുക്കാളി, പി.കെ.കാസിം, ഖാദർ ഏറാമല, ടി.കെ.ജലാലുദ്ദീൻ, മുഹമ്മദ് ഇഫ്‌തിയാസ്, കെ.മഹമൂദ്, സി.എച്ച്.നവാസ്, സി.കെ.നൗഫൽ എന്നിവർ സംസാരിച്ചു. കൊടുവള്ളിയിൽ ഡോ.എം.കെ.മുനീർ സമരം ഉദ്ഘാടനം ചെയ്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOZHIKODE, MUL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.