SignIn
Kerala Kaumudi Online
Thursday, 26 May 2022 9.24 PM IST

ജാലിയൻവാലാബാഗ് സ്മാരകത്തിലെ കവാടത്തെ ചൊല്ലി വിവാദം

jallianwala-bagh
jallianwala bagh

ന്യൂഡൽഹി: ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളെ ബ്രിട്ടീഷുകാർ കൂട്ടക്കൊല നടത്തിയ അമൃത്സറിലെ ജാലിയൻ വാലാബാഗ് സ്മാരകത്തിൽ അടുത്തിടെ നടത്തിയ പരിഷ്കാരങ്ങൾ വിവാദത്തിൽ. ജാലിയൻ വാലാബാഗിലേക്ക് പ്രവേശിക്കാനുള്ള ഇടുങ്ങിയ വഴി ചുവർ ചിത്രങ്ങളുടെ ഗാലറിയാക്കി പരിഷ്കരിച്ചതാണ് വിവാദമായത്.

ഇടുങ്ങിയ വഴിയുള്ള കവാടം അടച്ചുകൊണ്ടാണ് 1919 ഏപ്രിൽ 13ന് സർ മൈക്കൽ ഒ ഡയറിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് പട്ടാളം ജാലിയൻവാലാബാഗ് മൈതാനത്ത് പ്രതിഷേധ സമ്മേളനത്തിൽ പങ്കെടുത്തവർക്ക് നേരെ വെടിവച്ചത്. രക്തസാക്ഷികളോടുള്ള ആദരവെന്നോണം സ്മാരകത്തിന്റെ ഭാഗമായി 100 കൊല്ലത്തോളം അവ അതേപടി നിലനിറുത്തിയിരുന്നു. കഴിഞ്ഞ ദിവസം നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌ത ജാലിയൻവാലാബാഗ് സമുച്ചയ പദ്ധതിയുടെ ഭാഗമായി കവാടത്തിലേക്കുള്ള ഇടുങ്ങിയ വഴിയിൽ ചുവർ ചിത്രങ്ങളുടെ ഗാലറിയുണ്ടാക്കിയതാണ് വിവാദമായത്.

രക്തസാക്ഷികളെ അപമാനിക്കുന്ന നടപടിയാണിതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രക്തസാക്ഷിത്വം എന്തെന്ന് അറിയാത്തവർക്ക് മാത്രമെ ഇങ്ങനെ ചെയ്യാനാകൂ. ഞാനും ഒരു രക്തസാക്ഷിയുടെ മകനാണ്. ഈ അപമാനം സഹിക്കാനാകില്ലെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. സ്വാതന്ത്ര്യ സമരത്തിൽ നിന്ന് മാറി നിന്നവർക്ക് മാത്രമെ ഇങ്ങനെ ചെയ്യാൻ കഴിയൂ എന്ന് ബി.ജെ.പിയെ പരിഹസിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചു.

അതേസമയം സ്മാരകം പരിഷ്കരിച്ചത് വളരെ നന്നായെന്ന അഭിപ്രായമാണ് കോൺഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ക്യാപ്ടൻ അമരീന്ദർ സിംഗ് പ്രകടിപ്പിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: JALLIANWALA BAGH
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.