SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.32 AM IST

ആധാർ ലിങ്ക് ചെയ്യാത്തവർക്ക് ഇന്ന് മുതൽ ഇ.പി.എഫ് സേവനങ്ങളില്ല

epfo

ന്യൂഡൽഹി: ആധാർ നമ്പറുമായി ബന്ധിപ്പിക്കാത്ത എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) അക്കൗണ്ടുകളിലേക്ക് ഇന്ന് മുതൽ തൊഴിലുടമയ്‌ക്കോ ജീവനക്കാരനോ പണം നിക്ഷേപിക്കാനാകില്ല. ജീവനക്കാർക്ക് പി.എഫ്. നിക്ഷേപം പിൻവലിക്കാനും ബുദ്ധിമുട്ടാകും. ഇ.പി.എഫ് യൂണിവേഴ്സൽ അക്കൗണ്ട് നമ്പറുമായി ആധാർ ബന്ധിപ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു.

അവസാനതിയതി മേയ് 30 ആയിരുന്നെങ്കിലും കൊവിഡ് കണക്കിലെടുത്ത് ആഗസ്റ്റ് 31വരെ നീട്ടുകയായിരുന്നു. പി.എഫ്. ആനുകൂല്യങ്ങൾ തടസമില്ലാകെ ലഭിക്കുന്നതിനും അക്കൗണ്ട് ലളിതമായി കൈകാര്യം ചെയ്യുന്നതിനും ജീവനക്കാരുടെ പി.എഫ്. അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ കമ്പനികളോട് എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓ‌ർഗനൈസേഷൻ നിർദ്ദേശിച്ചിരുന്നു.

ആധാർ-പാൻ ബന്ധിപ്പിക്കലിനുള്ള സമയം ഈ മാസം 30വരെയാണ്.

പോസിറ്റീവ് പേ സംവിധാനം

50,000രൂപയ്ക്ക് മുകളിലുള്ള ചെക്കുകൾ നൽകുന്ന ഉപഭോക്താക്കൾ അക്കാര്യം മുൻകൂട്ടി ബാങ്കിനെ അറിയിക്കുന്ന പോസിറ്റീവ് പേ സംവിധാനം ഇന്ന് മുതൽ ആക്‌സിസ് ബാങ്കിൽ നിലവിൽ വരും. പല ബാങ്കുകളും സംവിധാനം നടപ്പാക്കിക്കഴിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, EPFO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.