കൊച്ചി: ജില്ലയിലെ ഭൂരിപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രതിദിന കൊവിഡ് വ്യാപന നിരക്കിൽ ലക്ഷ്മണരേഖയ്ക്ക് മുകളിലാണ്. പ്രതിദിനം 7 ൽ കൂടുതൽ കേസുകളുള്ള പ്രദേശത്ത് കർശന നിയന്ത്രണം ആവശ്യമാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ഇന്നലത്തെ സ്ഥിതിവിവരം അനുസരിച്ച് ജില്ലയിലെ 110 കേന്ദ്രങ്ങളിൽ കൊവിഡ് വ്യാപന നിരക്ക് 7 മുതൽ 109 കേസുകൾ വരെയായിരുന്നു.
ആകെ 3548 പേർക്കാണ് ജില്ലയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. അതിൽ 3466 പേർക്കും സമ്പർക്കവ്യാപനമാണ്. 8 ആരോഗ്യപ്രവർത്തകർക്കും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
68 പേരുടെ കാര്യത്തിൽ ഉറവിടം വ്യക്തമല്ല. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന 28422 പേരിൽ 21222 പേരും സ്വന്തം വീടുകളിലാണ്.
ടി.പി.ആർ. 15.88 ശതമാനം
പ്രാദേശികതലത്തിൽ തീവ്രവ്യാപനമേഖലകൾ
• തൃക്കാക്കര .......................109
• തൃപ്പൂണിത്തുറ...................93
• പുത്തൻവേലിക്കര..............92
• വടക്കേക്കര ........................77
• മരട് ...................................71
• ചിറ്റാറ്റുകര ........................67
• രായമംഗലം........................67
• കളമശ്ശേരി ..........................64
• നോർത്തുപറവൂർ ............55
• എളംകുന്നപ്പുഴ ................. 54
• പാറക്കടവ് ..........................53
• നായരമ്പലം........................52
• കോതമംഗലം.....................50
അഞ്ചിൽ താഴെ
കീരംപാറ,പനയപ്പിള്ളി,ചക്കരപ്പറമ്പ്,കരുവേലിപ്പടി,കുന്നുംപുറം,പൂണിത്തുറ, വേങ്ങൂർ
ഇന്നല രോഗമുക്തി നേടിയവർ....................2020
വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ ആകെ ......... 43284
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്............. 15.88 ശതമാനം
34 പേർക്കെതിരെ നടപടി
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച്ച 234 പേർക്കെതിരെ നടപടി സ്വീകരിച്ചു. സാമൂഹിക അകലം പാലിക്കാത്തതും മാസ്ക് ധരിക്കാത്തതുമായ കുറ്റങ്ങൾക്കാണ് കൂടുതൽ പേർക്കെതിരെ നടപടി സ്വീകരിച്ചത്.മാസ്ക് ധരിക്കാത്തതിന് 206 പേർക്കെതിരെയും കടകളിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിക്കാത്തതിന് അഞ്ച് പേർക്കെതിരെയും വ്യാപാര സ്ഥാപനങ്ങളിൽ ജീവനക്കാർ മാസ്ക് ധരിക്കാത്തതും സാനിറ്റെസർ ഇല്ലാത്തതുമായ സാഹചര്യങ്ങളിൽ മൂന്ന് പേർക്കെതിരെയും സെക്ടറൽ മജിസ്ട്രേറ്റുമാർ നടപടി സ്വീകരിച്ചു.കൊവിഡ് മാനദണ്ഡങ്ങൾ മറികടന്ന് ആൾക്കൂട്ടം ചേർന്നതിൽ ഉത്തരവാദികളായ 11 പേർക്കെതിരെയും നടപടി സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |