കോട്ടയം : ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് 7 ദിവസമായി മഹാത്മാഗാന്ധി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കാൻ തയ്യാറാകണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആൻറ് ടീച്ചേഴ്‌സ് ഓർഗനൈസേഷന്‌സ് ജില്ലാ ചെയർമാൻ രഞ്ജു കെ. മാത്യു ആവശ്യപ്പെട്ടു. ജീവനക്കാരെ ചർച്ചയ്ക്ക് വിളിക്കാതെ സമരം നീട്ടികൊണ്ടു പോകുന്നത് സർവകലാശാലയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാൻസലർ നൽകിയ ഉറപ്പുകൾ പാലിക്കുക, രാഷ്ട്രീയ പ്രേരിത സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജീവനക്കാർ സമരം ആരംഭിച്ചത്.