കൊച്ചി: ചെറുകിട വ്യവസായ സംരംഭകർക്ക് എല്ലാ സഹായവും നൽകുമെന്ന് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ പറഞ്ഞു. ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈസൻസ് കടമ്പ ലഘൂകരിക്കാൻ സാധിക്കുന്ന നിയമങ്ങളും സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന എട്ടോളം പദ്ധതികളും നിലവിലുണ്ട്. കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ മുൻ അദ്ധ്യക്ഷൻ ദാമോദർ അവനൂർ, ഗുർചരൺ ചീമ (ആംവേ ഇന്ത്യ), കേന്ദ്ര എം.എസ്.എം.ഇ. അസിസ്റ്റന്റ് ഡയറക്ടർ യു.സി. ലച്ചിതമോൾ, നന്ദകുമാർ (ബാങ്ക് ഓഫ് ബറോഡ), എസ്. രാംകുമാർ (മണപ്പുറം ഫിനാൻസ്) തുടങ്ങിയവർ പങ്കെടുത്തു.