കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയ്ക്ക് നാഷണൽ അസസെമന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിലിന്റെ (നാക്) 'എ പ്ലസ്' ഗ്രേഡ് ലഭിച്ചു. പുതുക്കിയ നാക് അക്രെഡിറ്റേഷൻ മാനദണ്ഡപ്രകാരം 'എ പ്ലസ് ' ലഭിക്കുന്ന കേരളത്തിലെ ആദ്യ സർവകലാശാലയാണ്ശ്രീശങ്കരാചാര്യ. നാലിൽ 3.37 സി.ജി.പി.എ (ക്യുമുലേറ്റിവ് ഗ്രേഡ് പോയിന്റ് ആവറേജ് ) ലഭിച്ചാണ് സർവകലാശാല നേട്ടം കരസ്ഥമാക്കിയത്. മെച്ചപ്പെട്ട സി.ജി.പി.എ സർവകലാശാലയ്ക്ക് കേന്ദ്രസർക്കാരിൽ നിന്ന് കൂടുതൽ ഫണ്ടിംഗ് ലഭിക്കാനുള്ള വഴിയൊരുക്കും. മഹാമാരിയുടെ വെല്ലുവിളികൾക്കിടയിലും എ പ്ലസ് ഗ്രേഡ് നേടാനായതിൽ സന്തോഷമുണ്ടെന്ന് വൈസ് ചാൻസലർ പ്രൊഫ.ഡോ. ധർമരാജ് അടാട്ട് പറഞ്ഞു.