തിരുവനന്തപുരം: സൗജന്യ ഓണക്കിറ്റ് വിതരണം സെപ്തംബർ 3 വരെ നീട്ടിയതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കുടുംബങ്ങൾക്ക് കിറ്റുകൾ കൈപ്പറ്റാൻ കഴിഞ്ഞിട്ടില്ല എന്ന പരാതി മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്. കിടപ്പ് രോഗികൾ, കൊവിഡ് ബാധിതർ എന്നിവർക്ക് പ്രോക്സി സംവിധാനം ഉപയോഗപ്പെടുത്തി കിറ്റുകൾ കൈപ്പറ്റാവുന്നതാണെന്ന് മന്ത്രി അറിയിച്ചു. ഇന്നലെ അഞ്ച് മണിവരെ 86,40,905 (95.22%) കിറ്റുകൾ വിതരണം ചെയ്തു. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുണ്ടാകുന്നപക്ഷം ബന്ധപ്പെട്ട ഡി.എസ്.ഒ, ടി.എസ്.ഒ ഓഫീസുകളുമായി ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |