പന്തളം: ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകരെ പൊലീസ് മർദ്ദിച്ചതിലും ഒരാൾ കൊല്ലപ്പെട്ടതിലും പ്രതിഷേധിച്ച് കർഷക സംഘം മുടിയൂർക്കോണം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേരിക്കലിൽ പന്തം കൊളുത്തി പ്രകടനം നടത്തി .പ്രതിഷേധ യോഗം കേരള കർഷക സംഘം പന്തളം ഏരിയ കമ്മിറ്റി പ്രസിഡന്റ് മനോജ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു . മുടിയൂർക്കോണം മേഖലാ കമ്മിറ്റി പ്രസിഡന്റ് വി.എൻ. മംഗളാനന്ദൻ അദ്ധ്യക്ഷനായിരുന്നു .മേഖല കമ്മിറ്റി ട്രഷറർ കെ.എച്ച് .ഷിജു ,എൻ.ആർ.കേരള വർമ്മ , കെ.കെ.സുധാകരൻ എന്നിവർ സംസാരിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |