SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.11 AM IST

മെഡിക്കൽ - എൻജി. പ്രവേശനം: പ്ളസ് ടു മാർക്ക് വേണ്ടെന്ന ഹർജികൾ മാറ്റി

kerala-high-court

കൊച്ചി: മെഡിക്കൽ, എൻജിനീയറിംഗ് പ്രവേശനത്തിന് ഹയർ സെക്കൻഡറി പരീക്ഷയുടെ മാർക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെടുന്ന ഹർജികൾ ഹൈക്കോടതി സെപ്തംബർ ആറിനു പരിഗണിക്കാൻ മാറ്റി.

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ ഇത്തവണ പ്ളസ് ടു പരീക്ഷ നടത്തിയിരുന്നില്ല. എന്നാൽ, സംസ്ഥാന സിലബസിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് ,എൻട്രൻസ് പരീക്ഷയ്ക്ക് പ്ളസ് ടു പരീക്ഷയുടെ മാർക്ക് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷനും ഏതാനും വിദ്യാർത്ഥികളും ഹർജി നൽകിയത്. നേരത്തേ ,ഹർജികൾ പരിഗണിച്ച സിംഗിൾ ബെഞ്ച്, എൻട്രൻസ് പരീക്ഷയുടെ റാങ്ക് ലിസ്റ്റും ഫലവും ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ പ്രസിദ്ധീകരിക്കരുതെന്ന് ഇടക്കാല ഉത്തരവു നൽകിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA HIGH COURT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.