കല്ലമ്പലം:നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ ഇരുപത്തെട്ടാംമൈൽ സ്വദേശിയും കേരള യൂണിവേഴ്സിറ്റി ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്കുകാരിയുമായ ആരതി യു.എസിനെ യുവമോർച്ച അനുമോദിച്ചു.യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഭുൽ കൃഷ്ണയുടെ നേതൃത്വത്തിൽ ആരതിയുടെ വീട്ടിലെത്തിയാണ് അനുമോദിച്ചത്.യുവമോർച്ചയുടെ ജില്ലാ പ്രസിഡന്റ് സജിത്ത്,മണ്ഡലം പ്രസിഡന്റ് അഖിൽ,യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ ജിഷ്ണു,ജില്ലാ കമ്മിറ്റി അംഗം അനന്തു വിജയ്,ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഇൻചാർജ് സജി പി.മുല്ലനല്ലൂർ,ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അംഗവുമായ പൈവേലിക്കോണം ബിജു, ബി.ജെ.പി നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് രാജീവ് മുല്ലനല്ലൂർ,നാവായിക്കുളം ഗ്രാമപഞ്ചായത്തംഗങ്ങളായ നാവായിക്കുളം അശോകൻ,കുമാർ.ജി,അരുൺ കുമാർ,യുവമോർച്ച നേതാക്കളായ ഹരികൃഷ്ണൻ,മിഥുൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |