ന്യൂയോർക്ക് : യു.എസ് ഓപ്പൺ ടെന്നിസ് ടൂർണമെന്റിന് തുടക്കമായി. വനിതാ വിഭാഗം സിംഗിൾസ് ആദ്യ റൗണ്ടിൽ മുൻ ലോക ഒന്നാം നമ്പർ താരം സിമോണ ഹാലെപ് വിജയം നേടി. ഇറ്റലിയുടെ കാമില ജോർജിയെ 6–4,7–6 നാണ് ഹാലെപ്പ് തോൽപിച്ചത്. ഒൻപതാം സീഡ് ഗാർബീൻ മുഗുരുസ ക്രൊയേഷ്യൻ താരം ഡോണ വെകിച്ചിനെ 7–6,7–6ന് കീഴടക്കി. പുരുഷവിഭാഗം സിംഗിൾസിൽ 11–ാം സീഡ് അർജന്റീനയുടെ ഡീഗോ ഷ്വാർട്സ്മാൻ ലിത്വാനിയയുടെ റിക്കാർഡസ് ബെരാൻകിസിനെ 7–5,6–3,6–3 ന് തോൽപിച്ചു