SignIn
Kerala Kaumudi Online
Friday, 27 May 2022 7.00 PM IST

കോൺഗ്രസിലെ പൊട്ടിത്തെറി യു.ഡി.എഫിന് ദോഷം: ലീഗ്

iuml

മലപ്പുറം: ഡി.സി.സി പുനഃസംഘടനയ്ക്ക് പിന്നാലെ കോൺഗ്രസിലുയർന്ന പൊട്ടിത്തെറിയും പരസ്യ വിഴുപ്പലക്കലും മുന്നണി സംവിധാനത്തിന് കോട്ടം തട്ടിക്കുമെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാരസമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

കോൺഗ്രസ് വലിയ പാർട്ടിയായതിനാൽ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാം. എന്നാലത് ഭിന്നതയിലേക്ക് പോവരുത്. കോൺഗ്രസിൽ വലിയ പ്രതീക്ഷയാണ് യു.ഡി.എഫ് പുലർത്തുന്നത്. അതു നിലനിറുത്തുന്ന നടപടികളുമായി മുന്നോട്ടുപോകണം.ആർ.എസ്.പിയുമായി ചർച്ചയിലൂടെ പരിഹരിക്കാവുന്ന പ്രശ്നങ്ങളേ യു.ഡി.എഫിലുള്ളൂ. യു.ഡി.എഫിൽ ഐക്യമുറപ്പിക്കാൻ മുന്നിട്ടിറങ്ങാറുള്ള ലീഗ് ഇനിയുമത് തുടരുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

പുനഃസംഘടന കോൺഗ്രസിന്റെ ആഭ്യന്തരകാര്യമായതിനാൽ ഇടപെടേണ്ടെന്ന നിലപാടിലായിരുന്നു ലീഗ് നേതൃത്വം. തിരഞ്ഞെടുപ്പിന് ശേഷം ലീഗിനകത്തുണ്ടായ പ്രശ്നങ്ങളിൽ കോൺഗ്രസ് നേതൃത്വം പ്രതികരിച്ചിരുന്നില്ല. എന്നാൽ കോൺഗ്രസിലെ പ്രതിഷേധങ്ങൾ അതിരു കടക്കുന്നുവെന്ന വിലയിരുത്തലും ആർ.എസ്.പിയുടെ വിമർശനവുമാണ് ലീഗ് അതൃപ്തി പരസ്യമാക്കാൻ കാരണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: IUML
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.