കോഴിക്കോട് : മാദ്ധ്യമപ്രവർത്തകനും മർകസ് പൂർവവിദ്യാർത്ഥിയുമായിരുന്ന കെ.ബഷീറിന്റെ പേരിൽ മർകസ് അലുംനി ഏർപ്പെടുത്തിയ മീഡിയ അവാർഡ് 24 ന്യൂസ് സൗദി കൺട്രി മാനേജർ ജലീൽ കണ്ണമംഗലത്തിനു സമർപ്പിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
മർകസ് അലുംനി ഡെലിഗേറ്റ് കോൺക്ലേവിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അവാർഡ് സമ്മാനിച്ചു. പി.ടി.എ റഹീം എം.എൽ.എ അനുമോദനപത്രവും ബേസ് ലൈൻ എം.ഡി അക്ബർ സാദിഖ് അവാർഡ് തുകയും കൈമാറി. മുഹമ്മദ് തുറാബ് സഖാഫി, സി.മുഹമ്മദ് ഫൈസി, ഡോ.എ.പി.അബ്ദുൽ ഹകീം അസ്ഹരി എന്നിവർ സംബന്ധിച്ചു.