ദുബായ്: ഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസക്കാർക്കും എല്ലാത്തരം എൻട്രി പെർമിറ്റുള്ളവർക്കും ഷാർജയിലേക്കും റാസൽഖൈമയിലേക്കും യാത്രചെയ്യാമെന്ന് വിവിധ വിമാന കമ്പനികൾ അറിയിച്ചു. താമസ,തൊഴിൽ സന്ദർശക വിസകൾ ഉള്ളവർക്കാണ് ഷാർജ, റാസൽഖൈമ വിമാനത്താവളം വഴി യു.എ.ഇയിലെത്താനാകുക.
എയർ അറേബ്യയും എയർ ഇന്ത്യ എക്സ്പ്രസുമാണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാർ ലോകാരോഗ്യ സംഘടന അംഗീകരിച്ച കൊവിഡ് വാക്സിനുകളിലൊന്നിന്റെ രണ്ട് ഡോസും എടുത്തിരിക്കണം. രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം.