കോഴിക്കോട്: ഗോകുലം കേരള എഫ്.സിയുടെ ആക്രമണത്തിന് കരുത്തേകാൻ ഇനി ഘാന താരവും. സ്ട്രൈക്കർ റഹീം ഉസമാനുവുവാണ് പുതുതായി ടീമിലെത്തിയത്. സാംബിയ, എത്യോപ്യ, അൽജീരിയ എന്നീ രാജ്യങ്ങളിലെ പ്രമുഖ ക്ലബ്ബുകളിൽ കളിച്ച പരിചയുവുമായാണ് റഹീം കേരളത്തിലേക്ക് എത്തുന്നത്.
സാംബിയ പ്രീമിയർ ലീഗിലെ 27 കളികളിൽ നിന്നു 12 ഗോളുകൾ നേടിയ റഹീം ആഫ്രിക്കൻ നേഷൻസ് ചാമ്പ്യൻസ് ലീഗും കോൺഫെഡറേഷൻ കപ്പും കളിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം എത്യോപ്യയിലെ ജിമ്മ അബ ജിഫാർ എന്ന ക്ലബിന് വേണ്ടിയായിരിന്നു റഹീം കളിച്ചത്.
ഹൈ ബോൾ വിദഗ്ദ്ധൻ കൂടിയായ റഹീമിന് ഗ്രൗണ്ടിൽ മറ്റു കളിക്കാർക്ക് പ്രചോദനമേകാനും കഴിയുമെന്ന് ഗോകുലം കേരള എഫ്.സി ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ് പറഞ്ഞു.