തിരുവനന്തപുരം: പേട്ട അക്ഷരവീഥി ലെയ്നിലെ വീട് കുത്തിപ്പൊളിച്ച് ലാപ്ടോപ്പും പണവും മോഷ്ടിച്ച കേസിലെ പ്രതി മുട്ടത്തറ, ജവഹർ പള്ളിക്ക് സമീപം ഷമീറ മൻസിലിൽ നസറുദ്ദീൻ ഷായെ (32) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പേരിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശംഖുംമുഖം പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ. പൃഥ്വിരാജിന്റെ നിർദ്ദേശപ്രകാരം വഞ്ചിയൂർ പൊലീസാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ നസറുദ്ദീൻ ഷായെ റിമാൻഡ് ചെയ്തു.