തിരുവനന്തപുരം: ഓൺലൈനായി നടന്ന ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് അഭിമാന നേട്ടം സമ്മാനിച്ച് നേമം ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ധന്വന്തരി കളരി' യിലെ 'അഗസ്ത്യം' സംഘാംഗങ്ങൾ. 7 മെഡലുകളുമായി സുവർണ നേട്ടത്തോടെയാണ് 'അഗസ്ത്യം' കേരളത്തെ ഓവറോൾ ചാമ്പ്യൻമാരാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത്. തമിഴ്നാട് രണ്ടും പുതുച്ചേരി മൂന്നാം സ്ഥാനവും സ്വന്തമാക്കി. 20 സംസ്ഥാനങ്ങളിൽനിന്നായി ഇരുന്നൂറോളം പേർ പങ്കെടുത്ത മത്സരത്തിൽ ഒരു സ്വർണവും,മൂന്നു വീതം വെള്ളിയും വെങ്കലവും 'അഗസ്ത്യം' കളരിക്ക് ലഭിച്ചു.