SignIn
Kerala Kaumudi Online
Friday, 19 April 2024 4.49 AM IST

കൈക്കൂലിക്കേസ് : കമേഴ്സ്യൽ ടാക്സ് ഇൻസ്പെക്ടർക്ക് 2 വർഷം കഠിനതടവ് , 1.60 ലക്ഷം പിഴ

arrest

രണ്ട് കീഴുദ്യോഗസ്ഥർക്കും തടവും പിഴയും

തലശ്ശേരി: കൈക്കൂലി വാങ്ങിയ കേസിൽ ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥർക്ക് തടവും പിഴയും ശിക്ഷ. കൂട്ടുപുഴ കിളിയന്തറ ചെക്ക് പോസ്റ്റിൽ 2012 ൽ കമേഴ്സ്യൽ ടാക്സ് ഇൻസ്പെക്ടറായിരുന്ന തളിപ്പറമ്പ് ചിറവക്കിലെ പള്ളിക്കൽ വീട്ടിൽ അബ്ദുൾ നാസർ (58), പ്യൂൺ ശ്രീകണ്ഠപുരം സ്വദേശി ചേലോറ വീട്ടിൽ ഇ.പി.സന്ദീപ് (39) എന്നിവരെയാണ് തലശ്ശേരി വിജിലൻസ് ജഡ്ജ് കെ.കെ. ബാലകൃഷ്ണൻ ശിക്ഷിച്ചത് .

അബ്ദുൾ നാസറിന് 2 വർഷം കഠിന തടവും 1,60,000 രൂപ പിഴയും, സന്ദീപിന് ഒരു വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2012 ൽ അന്നത്തെ വിജിലൻസ് ഡിവൈ.എസ്.പി സുനിൽ ബാബു കേളോത്തും കണ്ടിയാണ് കേസെടുത്തത്. പിന്നീട് , ഡിവൈ.എസ്.പി എ.വി. പ്രദീപാണ് കുറ്റപത്രം നൽകിയത്. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ഷൈലജൻ വിജിലൻസിനായി ഹാജരായി. പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PIZHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.