SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.39 AM IST

ഡോ. വല്ലഭശ്ശേരി ഗംഗാധരൻ അന്തരിച്ചു

docter
വല്ലഭശ്ശേരി ഡോക്ടർ ഗംഗാധരൻ

മൂലേടം: ശിവഗിരി തീർത്ഥാടനത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായ യശ:ശരീരനായ വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യരുടെയും ചേരിക്കൽ കുഞ്ഞിപ്പിള്ള അമ്മയുടെയും മകൻ ഡോ. വല്ലഭശ്ശേരി ഗംഗാധരൻ (86) അന്തരിച്ചു. സംസ്‌കാരം ഇന്ന് 11മണിക്ക് പുതുപ്പള്ളി കാഞ്ഞിരത്തുമ്മൂട്ടിലുള്ള മകന്റെ വസതിയിൽ.
മംഗലം ഗാന്ധിസ്‌മാരക ഗ്രാമസേവാ കേന്ദ്രത്തിൽ ഡോക്‌ടറായും കാര്യദർശിയായും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം മൂലേടത്തും ചിങ്ങവനത്തും ആയുർവേദ ചികിത്സ നടത്തിയിരുന്നു. എസ്.എൻ.ഡി.പി യോഗം മൂലവട്ടം ശാഖ പ്രസിഡന്റായും പള്ളം സീനിയർ സിറ്റിസൺ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റായും സേവനമനുഷ്‌ഠിച്ചു. വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യർ ഫൗണ്ടേഷൻ ചെയർമാനുമായിരുന്നു. ഭാര്യ: വെളിയനാട് മണലിപ്പറമ്പിൽ കുടുംബാംഗം ലളിതാംബഭായി (റിട്ട. അക്കൗണ്ട്‌സ് ഓഫീസർ, കെ.എസ്.ഇ.ബി). മക്കൾ : ഡോ. ജയശ്രീ (അസോ. പ്രൊഫസർ, പടിയാർ മെമ്മോറിയൽ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, ചോറ്റാനിക്കര), ഡോ. ജയരാജ് (മെഡിക്കൽ ഓഫീസർ ഗവ: ആയുർവേദ ഡിസ്‌പെ‌ൻസറി, വിജയപുരം), ജയപ്രകാശ്, (എൻജിനീയർ, കെ.എസ്.ബി മിൽ കൺട്രോൾസ്, മാള). മരുമക്കൾ : ഡോ. ജോജി (ഹോമിയോ മെഡിക്കൽ ഓഫീസർ, കൊച്ചിൻ കോർപറേഷൻ )ഡോ. അനി പി. പ്രകാശം (മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്‌പെൻസറി, വാകത്താനം ), സുജാത (എൻജിനീയർ, കെ.എസ്.ബി മിൽ കൺട്രോൾസ്, മാള).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.